പുനലൂർ: വീടുകയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി. പുനലൂർ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു(59) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ. മോഹനൻ സുനിൽ എന്നിവരാണ് പിടിയിലായത്. കൊലപാതകം ഇന്നലെ അർദ്ധരാത്രിയോടെയാണ്.
ഭാര്യ ലതയ്ക്കും മകന് സുര്‍ജിത്തിനും അക്രമണത്തില്‍ പരിക്കേറ്റു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സുരേഷ്ബാബു മരണപ്പെടുകയായിരുന്നു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഘത്തിലെ രണ്ട് പേരെ പുനലൂര്‍ പൊലീസ് പിടികൂടുകയും മറ്റ് രണ്ട് പേരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. മോഹനന്, സുനില്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകനും മോഹനന് അടക്കമുളളവരുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.