Breaking News

ജ്യൂസിൽ കലർത്തി സ്വർണക്കടത്ത്, ഒരു കോടിയോളം രൂപ വില വരുന്ന സ്വർണ്ണവുമായി കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി വിമാനത്താവളത്തിൽ ദ്രാവകരൂപത്തിൽ സ്വർണം കടത്താൻ ശ്രമം. മാങ്ങ ജ്യൂസിൽ കലർത്തി ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒരു കോടിയോളം വിലവരുന്ന സ്വർണമാണ് ആണ് ജ്യൂസിൽ കലർത്തിയത്. രണ്ടര കിലോ സ്വർണ്ണവുമായി കണ്ണൂർ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്.ആറ് ബോട്ടിലുകളിലായാണ് സ്വര്‍ണം എത്തിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്. ഇത്തരത്തിൽ ദ്രാവകരൂപത്തിൽ സ്വർണം കടത്തുന്നത് രാജ്യത്ത് ഇതാദ്യം എന്നാണ് റിപ്പോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top