Breaking News

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത

തിരുവനന്തപുരം: ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ച വിവാദമായ ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ലോകായുക്താ റിപ്പോര്‍ട്ട്. അദീപിനെ ജനറല്‍ മാനേജരായി നിയമിച്ച ജലീല്‍ ആരോപണത്തില്‍ കു‌റ്റക്കാരനാണ്. അധികാര ദുര്‍വിനിയോഗമാണ് ജലീല്‍ നടത്തിയത്. സ്വജനപക്ഷപാതം കാട്ടിയ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്താ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബന്ധുവിനെ നിയമിക്കുന്നതിനായി ജനറല്‍ മാനേജര്‍ തസ്‌തികയിലെ യോഗ്യതയില്‍ ഇളവ് വരുത്തി ശേഷം അദീപിനെ നിയമിച്ചു. മന്ത്രിക്കെതിരെ വി.കെ മുഹമ്മദ് ഷാഫി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്നതെല്ലാം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു, മന്ത്രിസ്ഥാനത്ത് തുടരാന്‍ കെ.ടി ജലീല്‍ അതിനാല്‍ അര്‍ഹനല്ലെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കണമെന്നും ലോകായുക്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top