Breaking News

ബാങ്ക് മാനേജർ ഓഫീസിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: കാനറ ബാങ്കിന്‍റെ കണ്ണൂർ തൊക്കിലങ്ങാടി ശാഖ മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശി സ്വപ്നയാണ്(37) മരിച്ചത്. മൃതദേഹം കൂത്ത്പറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വ്യാഴാഴ്ച സഹപ്രവർത്തകരാണ് സ്വപ്നയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

പതിവുപോലെ രാവിലെ ബാങ്കിലേക്ക് ജോലിക്കെത്തിയ സ്വപ്ന ക്യാബിനുള്ളിൽ കയറി അകത്തു നിന്ന് അടക്കുകയായിരുന്നു. ഏറെ നേരമായിട്ടും സ്വപ്നയെ പുറത്തേക്ക് കാണാതിരുന്നതിനാൽ സഹപ്രവർത്തകർ വാതിൽ തള്ളി തുറന്നു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ സ്വപ്നയെ കണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top