വെല്ലിംഗ്ടണ്‍ : ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്റ്. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഇന്ത്യയിലുള്ള സ്വന്തം പൗരന്മാര് പോലും ഇപ്പോള്‍ മാതൃരാജ്യത്തിലേക്ക് തിരികെ വരേണ്ട എന്ന നിലപാടാണ് ന്യൂസിലാന്റ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂസിലാന്റില്‍ ഇരുപത്തിമൂന്ന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ പതിനേഴെണ്ണവും ഇന്ത്യയില്‍ നിന്നും എത്തിയവര്‍ക്കായിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ന്യൂസിലാന്റിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതെന്ന് പ്രധാനമന്ത്രി ജസീന്ത ആര്ഡെന് ഓക്ക്ലാന്‍ഡില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി
By
April 8, 2021 10:33 am