Breaking News

സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു

കൊച്ചി: സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയുടെ നിജസ്ഥിതി അറിയാന്‍ പ്രതിയെ ചോദ്യം ചെയ്യണം എന്നാണ് ആവശ്യം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.

 

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചത്. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും, പാസ്പോര്‍ട്ടും ഹാജരാക്കണമെന്നാണ് ഉപാധി കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതോടെ സന്ദീപ് നായരടക്കം അഞ്ച് പേര്‍ മാപ്പ് സാക്ഷികളായി.

സന്ദീപിന് പുറമെ മുഹമ്മദ് അന്‍വര്‍, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ അടക്കമുള്ള പ്രതികളും മാപ്പ് സാക്ഷിയാകും. കേസില്‍ ആറ് മാസത്തിലേറെയായി തടവില്‍ കഴിയുന്ന സന്ദീപ് നായര്‍ക്ക് പക്ഷേ പുറത്തിറങ്ങാനാകില്ല. കസ്റ്റംസ് കേസില്‍ കോഫെ പോസ ചുമത്തിയതിനാലാണ് ഇത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top