Breaking News

സ്പെഷ്യൽ അരി വിതരണം തുടരാം, തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് സ്റ്റേ

കൊച്ചി: സംസ്ഥാനസർക്കാരിന് സ്പെഷ്യൽ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി.അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് സ്റ്റേ. അരി വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി.

മുന്‍ഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിവിതരണവുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അരിവിതരണം ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റീസ് പി.വി. ആഷയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അരി വിതരണം തടഞ്ഞത്. പിന്നോക്ക വിഭാഗത്തിനും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്ന അരിവിതരണം തടഞ്ഞിരുന്നില്ല. ഇത് നേരത്തെ തന്നെ പ്രഖ്യാപിച്ച കാര്യമാണെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ഗണനേതര വിഭാഗത്തിന് പ്രത്യേക ഇളവില്‍ അരി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. എന്നാല്‍ ഇത് ബജറ്റില്‍ പ്രഖ്യാപിച്ചതാണെന്നും അതിനാല്‍ പെരുമാറ്റചട്ട ലംഘനമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top