കൊൽക്കത്ത: ഐ ലീഗ് ഫുട്ബോൾ കിരീടം ഇതാദ്യമായി കേരളത്തിലേയ്ക്ക്.ഗോകുലം കേരള ആണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.ലീഗിലെ അവസാന മത്സരത്തിൽ മണിപ്പൂരിൻറെ ട്രാവുവിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് മുക്കിക്കളഞ്ഞാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. കേരള പോലീസ് രണ്ടുവട്ടം ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് ഒരു കേരള ടീം ദേശീയ ഫുട്ബോൾ കിരീടത്തിൽ മുത്തമിടുന്നത്. ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നിലവിലെ ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരാണ് ഗോകുലം. ഈ വിജയത്തോടെ എ.എഫ്.സി കപ്പിന് ടീം യോഗ്യത നേടി.
ചരിത്ര നേട്ടം,ഐ ലീഗ് ഫുട്ബോൾ കിരീടം ഗോകുലം കേരള എഫ്.സിക്ക്
By
March 27, 2021 7:26 pm