Breaking News

ഹർത്താൽ തുടങ്ങി,തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പെന്ന് എൽഡിഎഫ്

ഇടുക്കി: ഭൂപ്രശ്നങ്ങളുയര്‍ത്തി ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന സര്‍വകക്ഷി യോഗത്തിലെ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഹര്‍ത്താല്‍ ആണെങ്കിലും നിര്‍ബന്ധിച്ച്‌ കടകള്‍ അടപ്പിക്കുകയോ, വാഹനങ്ങള്‍ തടയുകയോ ചെയ്യില്ലെന്നാണ് സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫ് പ്രതിഷേധ ജാഥകളും സംഘടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പ് മാത്രമാണ് ഹര്‍ത്താലെന്നാണ് എല്‍ഡിഎഫിന്റെ വിമര്‍ശനം.

കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തടയാനെന്ന പേരിലാണ് 2019 ഓഗസ്റ്റില്‍ നിര്‍മ്മാണ നിയന്ത്രണ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top