Breaking News

കേരളവിഷന്‍ വോയ്‌സ് സേവനങ്ങളുടെ ഉദ്ഘാടനം നടന്നു,ഏപ്രിൽ ഒന്ന് മുതൽ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും

Photo:MediaPlus

തിരുവനന്തപുരം:കേരള വിഷന്‍ വോഴ്‌സ് സേവനങ്ങളുടെ ഉദ്ഘാടനം നടന്നു. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസി ഡോ.സജി ഗോപിനാഥും, ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ സി.ജി.എം വിനോദ് സിവി. ഐടിഎസ്സും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേശീയ അവാര്‍ഡ് ജേതാവ് നടന്‍ ഇന്ദ്രന്‍സ് ചടങ്ങില്‍ മുഖ്യാതിഥിയായി. ഏപ്രില്‍ ഒന്ന് മുതല്‍ കേരളവിഷന്‍ ഉപഭോക്താക്കള്‍ക്ക് വോയ്‌സ് സേവനം ലഭ്യമാക്കും.

31 ലക്ഷം ഉപഭോക്താക്കള്‍ക്കാണ് കേരളവിഷന്‍ ബ്രോഡ് ബാന്റെിന്റെ കേരളവിഷന്‍ വോയ്‌സ് സര്‍വ്വീസ് സേവനം ലഭിക്കുക. ബ്രോഡ്ബാന്‍ഡിനൊപ്പം വോയ്‌സ് സര്‍വ്വീസ് നല്‍കുന്ന ദക്ഷിണേന്ത്യയിലെ  ആദ്യ എം.എസ്.ഒയാണ് കേരള വിഷന്‍.  കേരളവിഷന്‍ വോയ്‌സ് സേവനങ്ങളുടെ ഉദ്ഘാടനം കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസി ഡോ.സജി ഗോപിനാഥും, ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ സി.ജി.എം വിനോദ് സിവി. ഐടിഎസ്സും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലോകത്തിന് മുമ്പില്‍ കേരളം ഒരുപാട് മാതൃകകള്‍ കാണിച്ചിട്ടുണ്ട്. ഇതെല്ലാം കൂട്ടായ്മകളുടെ ഭാഗമായിട്ടാണ്. അവിടെയാണ് കെ.സി.സി എല്ലാന്റെ പ്രസക്തി ഉയര്‍ന്നുവരുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സജിഗോപിനാഥ് പറഞ്ഞു. പുതിയ മേഖലകളിലെക്ക് ഒപ്പറേറ്റര്‍വരെ കടന്നുവരുന്നത് വലിയ പ്രത്യേഗതയാണെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു. ടെലികോം മേഖലയില്‍ ഉളളത് ആരോഗ്യകരമായ മത്സരമാണ്. കേരള വിഷനുമായ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ ഒരുപാട് സന്തോഷ മുണ്ടെന്നും വിനോദ് സിവി. ഐടിഎസ്സ് പറഞ്ഞു. കേരളവിഷന്‍ വോയ്‌സിന്റെ ആദ്യ ഫോണ്‍ സംഭാഷണവും ഇരുവരും ചേര്‍ന്ന് നടത്തി. ദേശീയ അവാര്‍ഡ് ജേതാവ് നടന്‍ ഇന്ദ്രന്‍സ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കെ.സി.സിഎല്ലിന്റെ പുതിയ വെബ് സൈറ്റിന്റെ പ്രകാശനം ഇന്ദ്രന്‍സ് നിര്‍വ്വഹിച്ചു. കേരളവിഷന്‍ വോയ്‌സ് സര്‍വ്വീസ് ആരംഭിക്കുന്നതോടെ വീടിനുള്ളിലെ മൊബൈല്‍ റേഞ്ച് ഇല്ലായ്മയ്ക്ക ശാശ്വത പരിഹാരം കാണാനാകും. ഏപ്രില്‍ ഒന്ന് മുതല്‍ കേരളവിഷന്‍ ഉപഭോക്താക്കള്‍ക്ക് വോയ്‌സ് സേവനം ലഭ്യമാകുക. കെ.സി.സിഎ ല്‍ മാനേജിംഗ് ഡയറക്ടര്‍ സുരേഷ് കുമാര്‍ പി.പി. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ധിഖ്, കെ.ബി.പി.എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോവിന്ദന്‍ കെ. കെ.സി.സിഎല്‍ ഡയറക്ടര്‍ കെ വിജയകൃഷ്ണന്‍, മധുമയ്യനാട്ട്, പി.എസ് സിബി, പത്മകുമാര്‍ എന്‍, ജ്യോതികുമാർ വി.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top