തിരുവനന്തപുരം: ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണ്‍ (36)നെയാണ് ഭാര്യ അഞ്ജുവും കാമുകന് ശ്രീജുവും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. നിയമപരമായി വിവാഹ മോചനം നേടിയ അരുണും അഞ്ജുവും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ആ സമയത്താണ് അഞ്ജു ശ്രീജുവുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അരുണ്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇവര്‍ അരുണിനെ ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് വിളിച്ച് വരുത്തി ശ്രീജുവും അഞ്ജുവും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തു.