Breaking News

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ടിക്കാറാം മീണ; അഭിപ്രായ സർവേകൾ തടയാൻ നിയമം ഇല്ലെന്ന് കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് പ്രാഥമികമായി ഇരട്ട വോട്ട് കണ്ടെത്തിയത്. അന്വേഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

പരാതി ജില്ലാ കളക്ടര്‍മാര്‍ക്ക് അയച്ചു. കൊവിഡ് ആയതിനാല്‍ അപേക്ഷകള്‍ നേരിട്ട് പരിശോധിച്ചിട്ടില്ല. ഓണ്‍ലൈനായാണ് അപേക്ഷകള്‍ വന്നത്. പേരിരട്ടിപ്പ് ഇതാദ്യമല്ലെന്നും അന്യ സംസ്ഥാനങ്ങളിലും ഉണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. നിരവധി തവണ അപേക്ഷിച്ചതും ഇരട്ട വോട്ടിന് കാരണമായി. ഇരട്ടിപ്പ് വന്നവരെ പൂര്‍ണമായും ഒഴിവാക്കാനാകില്ല. കൂടുതല്‍ പേര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ നടപടിയുണ്ടാകും.’ടിക്കാറാം മീണ വ്യക്തമാക്കി

വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ പ്രതിപക്ഷം ഉന്നയിച്ച പരാതിയില്‍ കഴമ്ബുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പരാതിയില്‍ പറയുന്ന എല്ലാ മണ്ഡലങ്ങളിലെയും കള്ള വോട്ടര്‍മാരെ കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.അതിനിടെ ഒന്നിലേറെ വോട്ട് കാര്‍ഡ് ഒരാള്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് ഉദുമ അസിസ്റ്റന്റ് ഇലക്ഷന്‍ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം അഭിപ്രായ സര്‍വ്വേകള്‍ തടയാന്‍ നിലവില്‍ നിയമമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പക്ഷപാതപരവും കൃത്രിമവുമായ തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top