രാജകുമാരി: ബൈസണ്‍വാലി ചൊക്രമുടിക്കു സമീപം കൊല്ലം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ഇന്നലെ വൈകുന്നേരം 5 ന് ഗ്യാപ് റോഡില്‍ നിന്നും ബൈസണ്വാലിയിലേക്കു വരുമ്ബോള്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന കൊല്ലം ഭാരതിപുരം സ്വദേശികളായ വെങ്കാലവില മുഹമ്മദ് (24) ,സുമേഷ് ഭവനില്‍ സൂരജ് (24), ഷഹീന മന്‍സില്‍ ഷാനവാസ് (30) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു.
കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം
By
March 22, 2021 9:26 am