Breaking News

ക്ഷേമപെൻഷൻ 3000 രൂപയാക്കും, കാരുണ്യ പുനഃസ്ഥാപിക്കും,എല്ലാ വെള്ള കാർഡുകാർക്കും അഞ്ച് കിലോ അരി, യുഡിഫ് പ്രകടനപത്രിക

തിരുവനന്തപുരം∙ സാമൂഹിക ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന് യുഡിഎഫ് പ്രകടനപത്രിക. ശമ്പള കമ്മിഷൻ‌ മാതൃകയിൽ ക്ഷേമപെൻഷൻ കമ്മിഷൻ രൂപീകരിക്കും. എല്ലാ വെള്ള കാർഡുകാർക്കും അഞ്ച് കിലോ അരി സൗജന്യമായി നൽകും. ലൈഫ് പദ്ധതിയുടെ അപാകത പരിഹരിച്ച് പുതിയ ഭവന പദ്ധതി കൊണ്ടുവരും. കാരുണ്യ ആരോഗ്യ പദ്ധതി പുനഃസ്ഥാപിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരും പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും.രണ്ടു ലക്ഷം വരെയുള്ള എല്ലാ കാർഷിക കടങ്ങൾ എഴുതിത്തള്ളും. മത്സ്യത്തൊഴിലാളികൾക്ക് ഭവനപദ്ധതി സഹായം. ന്യായ് പദ്ധതിയില്  ഉൾപ്പെടാത്ത അർഹരായ വീട്ടമ്മമാർക്ക് മാസം 2000 രൂപ.

എല്ലാ ഉപഭോക്താക്കൾക്കും നൂറു യൂണിറ്റ് വൈദ്യുതി സൗജന്യം.

കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യ കിറ്റ്.

മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്ക് ഇന്ധന സബ്സിഡി.

അർഹരായവർക്ക് 5 ലക്ഷം വീട്. ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കും.

രാഷ്ട്രീയ സംഘർഷങ്ങൾ തടയാൻ പീസ് ആൻഡ് ഹാർമണി വകുപ്പ് രൂപീകരിക്കും.

ജനങ്ങളുടെ പ്രകടനപത്രികയാണ് യുഡിഎഫ് പുറത്തിറക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൂർണമായും നടപ്പാക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top