Breaking News

സംസ്ഥാനത്തെ പരമ ദരിദ്രാവസ്ഥ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പരമ ദരിദ്രാവസ്ഥ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മൈക്രോ പ്ലാൻ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പറഞ്ഞത് നടപ്പാക്കുന്നതാണ് എൽഡിഎഫിന്‍റെ നയം. 45 ലക്ഷം കുടുംബങ്ങളെ പരമ ദരിദ്രാവസ്ഥയിൽ നിന്നു മോചിപ്പിക്കും. ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് എൽഡിഎഫിന് ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

പുന്നപ്ര വയലാർ സ്മൃതി മണ്ഡപത്തിലെ ബിജെപി പുഷ്പാർച്ചന സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സംസ്ഥാനത്ത് കോവിഡ് വ്യാപന തരംഗത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണം വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top