Entertainment

ചരിത്രം കുറിച്ച് ബിയോണ്‍സ്,ഗ്രാമിപുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു‌

ലോസ് ആഞ്ചല്‍സ്: 63ാമത് ഗ്രാമിപുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോസ് ആഞ്ചല്‍സില്‍ വച്ചാണ് ഗ്രാമി പുരസ്കാരപ്രഖ്യാപനം നടന്നത്.കരിയറിലെ 28-ാമത് ഗ്രാമി സ്വന്തമാക്കി പോപ് ഗായിക ബിയോണ്‍സ് ഗ്രാമിയിൽ ചരിത്രം കുറിച്ചു. ഇതോടെ പിന്നിലാക്കിയത് അലിസണ്‍ ക്രോസിന്റെ റെക്കോര്‍ഡാണ്.

മൂന്ന് പ്രധാന പുരസ്‌കാരങ്ങള്‍ നേടി മേഗന്‍ തീ സ്റ്റാലിയണ്‍ പുരസ്‌കാര ദിനത്തില്‍ തുടക്കത്തില്‍ തന്നെ തിളങ്ങി. ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ബെസ്റ്റ് റാപ്പ് സോംഗ്, ബെസ്റ്റ് റാപ്പ് പെര്‍ഫോമന്‍സ് എന്നിവയാണ് മേഗന്‍ സ്വന്തമാക്കിയത്. സാവേജിലൂടെയാണ് മൂന്ന് അവാര്‍ഡുകളും മേഗനെ തേടിയെത്തിയത്.

ബെസ്റ്റ് പോപ് സോളോ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ഹാരി സ്റ്റൈല്‍സ് പുരസ്കാരം നേടി.

വാട്ടര്‍മെലന്‍ ഷുഗര്‍’ എന്ന ആല്‍ബത്തിനാണ് ഹാരിയുടെ പുരസ്കാരനേട്ടം. മേഗന്‍ ദീ സ്റ്റാലിയന്‍ ആണ് ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ചു മരിച്ച അമേരിക്കന്‍ സംഗീതജ്ഞന്‍ ജോണ്‍ പ്രിന്‍ അവസാനമായൊരുക്കിയ ആല്‍ബവും ഗ്രാമി നേടി. മരണാനന്തര ബഹുമതിയായാണ് ജോണിനെ പുരസ്കാരം തേടിയെത്തിയത്. പതിനെട്ടാം വയസ്സില്‍ 5 ഗ്രാമി പുരസ്കാരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞ വര്‍ഷത്തെ ഗ്രാമി വേദിയില്‍ തിളങ്ങിയ ബില്ലി ഐലിഷ് ഇത്തവണയും നേട്ടം കൊയ്തു. ഗായികയുടെ ‘നോ ടൈം ടു ഡൈ’ എന്ന ആല്‍ബത്തിനാണ് പുരസ്കാരം.

മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ലേഡി ഗാഗയ്ക്കും അരിയാനാ ഗ്രാന്‍ഡെയ്ക്കും പുരസ്കാരനേട്ടം. ഇരുവരും ചേര്‍ന്നൊരുക്കിയ ‘റെയിന്‍ ഓണ്‍ മി’ എന്ന ആല്‍ബമാണ് ഗ്രാമി നേടിയത്. പോപ് കണ്‍ട്രി ആല്‍ബം വിഭാഗത്തില്‍ മിറാന്‍ഡ ലാംബേര്‍ട്ടിന്റെ വൈല്‍ഡ് കാര്‍ഡ് പുരസ്കാരം സ്വന്തമാക്കി. ‘ദ് ന്യൂ അബ്നോര്‍മല്‍’ മികച്ച റോക്ക് ആല്‍ബമായി തിരഞ്ഞെടുക്കപ്പെട്ടു. ട്രെഡീഷനല്‍ പോപ് വോക്കല്‍ ആല്‍ബം വിഭാഗത്തില്‍ ജെയിംസ് ടെയ്‌ലറിന്റെ അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് പുരസ്കാരം സ്വന്തമാക്കി. ചില്‍ഡ്രന്‍സ് മ്യൂസിക് ആല്‍ബം വിഭാഗത്തില്‍ ജൊവാനി ലീഡ്സ് ഗ്രാമി നേടി. ‘ഓള്‍ ദ് ലേഡീസി’നാണ് പുരസ്കാരം. ഗ്ലോബല്‍ മ്യൂസിക് ആല്‍ബമായി ബര്‍ണ ബോയ്‌യുടെ ‘ട്വൈസ് ആസ് ടോള്‍’ തിരഞ്ഞെടുക്കപ്പെട്ടു. ഗില്ലിയന്‍ വെല്‍ച്ചിന്റെയും ഡേവിഡ് റോളിങ്ങിന്റെയും ‘ഓള്‍ ദ് ഗുഡ് ടൈംസാ’ണ് മികച്ച ഫോക്ക് ആല്‍ബം. സാറാ ജാറോസിന്റെ ‘വേള്‍ഡ് ഓണ്‍ ദ് ഗ്രൗണ്ട്’ മികച്ച അമേരിക്കാന ആല്‍ബമായും ഗ്രാമിയില്‍ തിളങ്ങി

പ്രഖ്യാപനം ജനുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top