നടി ഭാമയ്ക്കും ഭര്‍ത്താവ് അരുണിനും പെണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
2020 ജനുവരിയിലായിരുന്നു നടി ഭാമയുടേയും അരുണിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ താരവിവാഹം കൂടിയായിരുന്നു. ദുബായില്‍ ബിസിനസ്സുകാരനായഅരുണ്. വിവാഹശേഷം നാട്ടില്‍ സെറ്റിലാവുകയായിരുന്നു.
അതേസമയം, ലോക്ക്ഡൗൺ കാലത്തിന് പിന്നാലെ നടി ഗര്‍ഭിണിയാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ഭാമയുടെയും ഭര്‍ത്താവിന്റെയും ചിത്രം വൈറലായതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. എന്നാല്‍ നടിയോ കുടുംബാംഗങ്ങളോ കൂടുതല്‍ വിവരം പുറത്ത് വിട്ടിരുന്നില്ല.