മംഗളൂരു: മോഡലിങ് ഫോട്ടോഷൂട്ടിന് പോകുന്നത് വിലക്കിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഫോട്ടോഷൂട്ട് പോകുന്നതില്‍ സുഹൃത്ത് വിലക്കിയതിന് തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ ചിത്തപ്രസാദിന്റെ മകള്‍ പ്രേക്ഷ(17) ആണ് വീടിനുളളില്‍ തൂങ്ങി മരിച്ചത്.
സംഭവത്തില്‍ സുഹൃത്ത് അടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രേക്ഷയുടെ സുഹൃത്ത് മുണ്ടോളി സ്വദേശി യതിന് രാജ്, തെക്കോട്ട് കുംപാള ആശ്രയ കോളനിയിലെ സുഹന്‍, സുരഭ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് 3 പേരെയും അറസ്റ്റ് ചെയ്തതെന്ന് ഉളളാള്‍ പോലീസ് പറഞ്ഞു.