Breaking News

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

തിരുവനന്തപുരം:സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. നിയമസഭ തെരഞ്ഞെടുപ്പിൻ്റെപശ്ചാത്തലത്തിലാണ് മാറ്റി വെച്ചിരിക്കുന്നത്. ഏപ്രിൽ 8 മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തുടങ്ങും. സംസ്ഥാന സർക്കാരിൻറെ തീരുമാന പ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അനുമതി നൽകിയത്. റംസാൻ തുടങ്ങുന്നതിനു മുമ്പ് 8,9,12 തീയതികളിൽ രാവിലെയും വൈകിട്ടും. പിന്നീട് രാവിലെ മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ. ഏപ്രിൽ 30 ന് പരീക്ഷ അവസാനിക്കും. പുതുക്കിയ ടൈംടേബിൾ ഉടൻ പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കും.മാർച്ച് 17ന് തുടങ്ങേണ്ട പരീക്ഷകൾ ആണ് മാറ്റിവെച്ചത്.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ട്. അവര്‍ക്ക് തെരഞ്ഞെടുപ്പ് പരിശീലനം മാര്‍ച്ച്‌ മാസത്തില്‍ നടക്കുകയാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഒപ്പം പരീക്ഷാചുമതലകളും ഒരുമിച്ച്‌ വരുന്നതോടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്, പരീക്ഷകള്‍ നീട്ടിവെക്കണമെന്നാണ് ആവശ്യം ഉയര്‍ന്നത്. നിരവധി അധ്യാപക സംഘടനകളും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന് ഇതിന് അനുകൂലമായ നിലപാട് വിദ്യാഭ്യാസ വകുപ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കുകയായിരുന്നു.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ബ്രേക്കിംഗ് വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭ്യമാകും:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top