Breaking News

ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ തൃശൂർ സ്വദേശിനി അറസ്റ്റിൽ

തൃ​ശൂ​ര്‍: സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​ന്‍​ഷു​റ​ന്‍​സ്​ ഏ​ജ​ന്‍​റി​ല്‍​നി​ന്ന്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വ​തി​യെ തൃ​ശൂ​ര്‍ സി​റ്റി ഷാ​ഡോ പൊ​ലീ​സ്​ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യും നോ​യി​ഡ​യി​ല്‍ സ്ഥി​ര താ​മ​സ​ക്കാ​രി​യു​മാ​യ ധ​ന്യ ബാ​ല​നാ​ണ്​ (33) അ​റ​സ്​​റ്റി​ലാ​യ​ത്.

മദ്ധ്യവയസ്‌കനെ തൃശൂര്‍ കളക്ടറേറ്റില്‍ ട്രെയിനി കളക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പരിചയപ്പെട്ട് വന്‍തുകയുടെ ഇന്‍ഷ്വറന്‍സ് എടുക്കാമെന്ന് പറഞ്ഞ് ഹോട്ടല്‍ മുറികളിലേക്കും ഫ്ളാറ്റുകളിലേക്കും വിളിച്ചുവരുത്തി മൊബൈല്‍ ഫോണില്‍ അയാളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.

നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്തു. ഡല്‍ഹി കേഡറിലുള്ള കളക്ടര്‍ ട്രെയിനി ആണെന്നും പരിശീലനത്തിനായി നാട്ടിലേക്ക് വന്നതാണെന്നും ഡല്‍ഹിയില്‍ സ്ഥിരതാമസമാണെന്നും പറഞ്ഞാണ് ഇന്‍ഷ്വറന്‍സ് ഏജന്റുമായി പരിചയപ്പെടുന്നത്.

 

ചിലരോട് ഇന്‍കം ടാക്സ് ഓഫീസറാണെന്നും നോയിഡയിലുളള താമസസ്ഥലത്ത് ഡിഫന്‍സിലെ ഓഫീസര്‍ ആണെന്നുമാണ് പറയാറുള്ളതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ജോലിയില്ലെന്നും ഓപണ്‍ യൂണിവേഴ്സിറ്റിയില്‍ എം.ബി.എ പാസായിട്ടുണ്ടെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം ഉള്ളതിനാല്‍ നല്ല രീതിയില്‍ സംസാരിക്കാനും ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കാനുമുള്ള വാക്ചാതുരിയുമുണ്ട്.

 

ശരിയായ മേല്‍വിലാസവും ജോലിയും വ്യക്തിപരമായ വിവരങ്ങളും ആര്‍ക്കും പങ്കു വയ്ക്കാതിരുന്ന ഇവര്‍ ഡല്‍ഹിയില്‍ താമസിക്കുന്നുവെന്ന് മാത്രമാണ് അറിയാമായിരുന്നത്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഡല്‍ഹിയിലേക്ക് തിരിച്ച അന്വേഷണ സംഘത്തിന് തുടക്കത്തില്‍ ഇവരെ കണ്ടെത്താനായില്ല. പിന്നീട്, ഡല്‍ഹിയിലെ ചില മലയാളികളുടെ സഹായത്താല്‍ കണ്ടെത്തുകയായിരുന്നു.

 

നോയിഡയില്‍ ലക്ഷങ്ങള്‍ വിലവരുന്ന സ്വന്തം ഫ്ളാറ്റില്‍ നിന്നാണ് പിടികൂടിയത്. പരാതിക്കാരനില്‍ നിന്നും തട്ടിയെടുത്ത പണത്തെ കുറിച്ചും, സ്വര്‍ണ്ണാഭരണങ്ങളെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ വീണ്ടും ചോദ്യം ചെയ്യും. യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. തട്ടിപ്പിനിരയായ ഇന്‍ഷ്വറന്‍സ് കമ്ബനി ഏജന്റ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. വെസ്റ്റ് പൊലീസായിരുന്നു തുടക്കത്തില്‍ അന്വേഷിച്ചത്. പിന്നീട് ജില്ല ക്രൈംബ്രാഞ്ച് എ.സി.പി പി.ശശികുമാര്‍ ഏറ്റെടുത്ത്, സിറ്റി ഷാഡോ പൊലീസ് പിടികൂടുകയായിരുന്നു. കമ്മിഷണര്‍ ആര്‍. ആദിത്യയുടെ നിര്‍ദ്ദേശ പ്രകാരം എ.സി.പി. പി. ശശികുമാര്‍, ഷാഡോ പൊലീസിലെ എസ്.ഐ. എന്‍.ജി സുവ്രതകുമാര്‍, എ.എസ്.ഐ ജയകുമാര്‍, സീനിയര്‍ സി.പി.ഒ ടി.വി ജീവന്‍, സി.പി.ഒ എം.എസ് ലിഗേഷ്, വനിത സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ പ്രതിഭ, പ്രിയ എന്നിവര്‍ ഉള്‍പ്പെടുന്ന അന്വേഷണസംഘമാണ്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top