ന്യൂഡൽഹി: ഗ്രേറ്റ ട്യൂൻബെർഗിന്റെ ‘ടൂൾ കിറ്റ്’ ട്വീറ്റ് ഷെയർ ചെയ്ത കേസിൽ ആദ്യ അറസ്റ്റ് ഡൽഹി പൊലീസ് രേഖപ്പെടുത്തി. പരിസ്ഥിതി പ്രവർത്തക ഇരുപത്തിയൊന്നുകാരിയായ ദിശ രവിയാണ് അറസ്റ്റിലായത്. ‘ഫ്രൈഡെ ഫോർ ഫ്യൂച്ചർ’ ക്യാംപെയ്നിന്റെ സഹസ്ഥാപകയാണ്. ദിശയാണ് ടൂൾ കിറ്റിൽ മാറ്റം വരുത്തി അയച്ചു നൽകിയെതെന്നാണ് ആരോപണം. ഈമാസം നാലിനാണ് ടൂൾ കിറ്റിൽ ഡൽഹി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
ടൂൾ കിറ്റ്’ കേസിൽ പരിസ്ഥിതി പ്രവർത്തക അറസ്റ്റിൽ
By
February 14, 2021 11:08 am