Breaking News

തുടർച്ചയായ അഞ്ചാം ദിനവും കൂട്ടി,പെട്രോളിന്‌ 90 കടന്നു

കൊച്ചി: തുടർച്ചയായ അഞ്ചാംദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്.

തിരുവനന്തപുരം നഗരത്തിൽ പെട്രോൾവില 90.27 രൂപയും ഡീസൽവില 84.66 രൂപയുമായി. ന​ഗരത്തിനുപുറത്ത് ചിലയിടങ്ങളിൽ പെട്രോൾവില 91 രൂപ കടന്നു.

കൊച്ചി: 88.55, 84.04, കോഴിക്കോട്: 88.90, 82.99 എന്നിങ്ങനെയാണ്‌ പുതിയ വില. ഈമാസം ഏഴാംതവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ പെട്രോളിന് 1.49 രൂപയും ഡീസലിന് 1.69 രൂപയുമാണ് കൂട്ടിയത്.

ഈ മാസം ഇതുവരെ ഒരു ലിറ്റർ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.38 രൂപയും കൂട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top