Latest News

ഞാന്‍ എല്ലാവരെയും അലോസരപ്പെടുത്തുന്നുവെന്ന് എനിക്കറിയാം, ഇതാണ് എന്റെ അവസാന പോസ്റ്റ്’,ടിക്ടോക്ക് താരം ദസ്ഹരിയ ക്വിന്റ് നോയെസ് ജീവനൊടുക്കിയ നിലയിൽ

ലൂസിയാന: ടിക്ടോക്ക് താരം ദസ്ഹരിയ ക്വിന്റ് നോയെസ് ആത്മഹത്യ ചെയ്ത നിലയില്‍. ഇന്‍സ്റ്റഗ്രാമിലൂടെ അവസാനമായി പോസ്റ്റ് ചെയ്തതിന് ശേഷമാണ് ആരാധകര്‍ക്കിടയില്‍ ‘ഡീ’ എന്നറിയപ്പെടുന്ന പതിനെട്ടുകാരി ആത്മഹത്യ ചെയ്തത്.

ലൂസിയാനയിലെ ബറ്റോണ്‍ റഗ് സ്വദേശിയാണ്. ഇന്‍സ്റ്റഗ്രാമില്‍ പാട്ട് പാടി ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് അവസാനമായി പോസ്റ്റ് ചെയ്തത്. ‘ശരി, ഞാന്‍ എല്ലാവരെയും അലോസരപ്പെടുത്തുന്നുവെന്ന് എനിക്കറിയാം, ഇതാണ് എന്റെ അവസാന പോസ്റ്റ്’ എന്ന് കുറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിന്നാലെ ഡീയുടെ മരണം മാതാപിതാക്കള്‍ സ്ഥിരീകരിച്ചു. ഏറെ നാളുകളായി കടുത്ത വിഷാദരോഗത്തിലായിരുന്നു താരം എന്നാണ് റിപ്പോര്‍ട്ട്.

ടിക് ടോക്കില്‍ Bxbygirlldee എന്ന പേരിലാണ് ഡീ അറിയപ്പെട്ടിരുന്നത്. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഡീയ്ക്ക് ഉള്ളത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ബ്യൂട്ടി ഷോപ്പും ഡീ നടത്തിയിരുന്നു. 112,000 പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഡീയെ ഫോളോ ചെയ്യുന്നത്.

bxbygirldee എന്ന പേരില്‍ യൂട്യൂബ് ചാനലിലും സജീവമായിരുന്നു ഡീ. വ്ളോഗുകളും വൈറല്‍ ചലഞ്ചുകളുമായി യൂട്യൂബിലും സജീവമായിരുന്നു. ഡീയുടെ അപ്രതീക്ഷിതമായ മരണത്തില്‍ ആരാധകരും ഞെട്ടലിലാണ്. യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാം പേജിലും ആരാധകര്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.

 

Disclaimer: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top