Breaking News

പെട്രോൾ വില 90 ഉം കടന്നു, കൂട്ടുന്നത് തുടർച്ചയായ അഞ്ചാം ദിവസം

കൊച്ചി: പെട്രോള്‍,ഡീസല്‍ വില വീണ്ടും കൂടി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പെട്രോള്‍ വില 90 രൂപയ്‌ക്ക് മുകളിലായി. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 90 രൂപ 22 പൈസയാണ്. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ 90രൂപ രണ്ട് പൈസയാണ് പെട്രോള്‍ വില. ഡീസല്‍ 84 രൂപ 28 പൈസ.

 

കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 88 രൂപ 39 പൈസയും ഡീസല്‍ വില 82രൂപ 26 പൈസയുമായി. കോഴിക്കോട് 88 രൂപ 60 പൈസ, ഡീസല്‍ 82 രൂപ 97 പൈസയുമാണ് വില. ഈ മാസം അഞ്ചു തവണയാണ് വിലകൂട്ടിയത്. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്.

സംസ്ഥാനത്ത് നാലുദിവസം കൊണ്ട് പെട്രോളിന് 1.33 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഡീസലിന് 1.19 വര്‍ദ്ധനവാണ് ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top