വൻ വിജയം നേടിയ ദൃശ്യം സിനിമയിലെ ലാലിൻ്റെ മകളായ അനുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എസ്തര് ഇപ്പോൾ ഒരു ബാലതാരം അല്ല. നായികയായി വരെ തിളങ്ങിയ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. എസ്തറിന്റെ ഫോട്ടോഷൂട്ട് വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻറുകളാണ് നിറയുന്നത്.
2013 ല് പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് എസ്തര് ഏവർക്കും സുപരിചിതയായി മാറുന്നത്. നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് എസ്തര് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ഒരു നാൾ വരും, ഡോക്ടർ ലൗ, വയലിൻ, മല്ലുസിംഗ്, ഓഗസ്റ്റ് ക്ലബ്, തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും കമലഹാസന്റെ മകളായി എസ്തര് പ്രത്യക്ഷപ്പെട്ടു. ദൃശ്യം 2 ആണ് എസ്തറിന്റേതായി പുറത്തുവരാനിരിക്കുന്ന അടുത്ത ചിത്രം. ബാലതാരമായിട്ടായിരുന്നു തുടക്കമെങ്കിലും മലയാളത്തിലെ മുൻനിര നായികയായി എസ്തര് മാറുമെന്നാണ് പ്രേക്ഷകരും ആരാധകരും അഭിപ്രായപ്പെടുന്നത്.