കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. 35,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. അഞ്ചു ദിവസത്തിനിടെ 800 രൂപയാണ് വര്‍ധിച്ചത്.
ബജറ്റിനു ശേഷം തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവില കഴിഞ്ഞ ശനിയാഴ്ച 240 രൂപ കൂടിയിരുന്നു. 35,240 രൂപയായാണ് അന്ന് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില വര്‍ധന തുടരുകയായിരുന്നു. ഗ്രാമിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. പത്തു രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4475 രൂപയായി.