Breaking News

അഞ്ച് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണ വില ഇന്ന് വീണ്ടും കൂടി

കൊച്ചി:  അഞ്ച് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണ വില ഇന്ന് വീണ്ടും കൂടി. പവന് 240 രൂപ കൂടി 35,240 രൂപയിലും ഗ്രാമിന് 30 രൂപ കൂടി 4,405 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചെന്ന ബജറ്റ് പ്രഖ്യാപനമുണ്ടായ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ്ണവില കുത്തനെ താഴുകയായിരുന്നു. അഞ്ചു ദിവസത്തിനിടെ പവന് 1800 രൂപയാണ് കുറഞ്ഞത്. വിലയിടിവുണ്ടായതോടെ ജ്വല്ലറികളില്‍ വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. പഴയ ആഭരണങ്ങളുടെ വില്പനയും സജീവമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top