Breaking News

തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ വിലയിലുണ്ടായ ഇടിവു തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,000ല്‍ എത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4375 ആയി.

തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞു. ബജറ്റിന്റെ ചുവടുപിടിച്ച്‌ സ്വര്‍ണ വില കുറയുന്നത് തുടരുകയാണ്. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4435 രൂപയായി.

ബജറ്റ് പ്രഖ്യാപനത്തിനു ശേഷം ഇതുവരെ 1840 രൂപയാണ് സ്വര്‍ണ വില കുറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top