Business

ജെയിംസ് വളപ്പിലയ്ക്ക് ലയണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

 

തൃശ്ശൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ടിന്റെ 2019-20 വര്‍ഷത്തെ ഉന്നത ബഹുമതിയായ ‘ലയണ്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരത്തിന് ജെയിംസ് വളപ്പില അര്‍ഹനായി. ലയണ്‍സ് പ്രസ്ഥാനത്തിന്റെ സേവനങ്ങളുടെ സമസ്ത മേഖലകളിലുമുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് നേതൃത്വം നല്‍കിയതിന് ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരം. കേരളത്തിലെ പരസ്യ ഏജന്‍സിയായ വളപ്പില കമ്മ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ജെയിംസ് വളപ്പില രണ്ടാം തവണയാണ് പ്രസ്തുത പുരസ്‌കാരം കരസ്ഥമാക്കുന്നത്. ഹോം ഫോര്‍ ഹോംലെസ്സ്, വിഷന്‍, ചൈല്‍ഡ്ഹുഡ് ക്യാന്‍സര്‍, എന്‍വയോണ്‍മെന്റ്, ഡയബറ്റിസ് തുടങ്ങിയ മേഖലകളില്‍ ഡിസ്ട്രിക്ടിന്റെ 6000ത്തോളം സേവന പദ്ധതികള്‍ക്കാണ് ഇദ്ദേഹം നേതൃത്വം നല്‍കിയത്. ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ട്രഷറര്‍ എം.ഡി ഇഗ്നേഷ്യസ് പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സാജു ആന്റണി പാത്താടന്‍ നിര്‍വ്വഹിച്ചു. ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ്ജ് മൊറേലി, മുന്‍ ഗവര്‍ണര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ വിജയം കൈവരിച്ച ക്ലബ്ബുകള്‍ക്കും ക്ലബ്ബ് ഭാരവാഹികള്‍ക്കും വിവിധ സര്‍വ്വീസ് മേഖലകളിലുള്ള ലയണ്‍ ലീഡര്‍മാര്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.പന്നിത്തടം ടെസ്‌കോ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്യാബിനറ്റ് സെക്രട്ടറി ഡെന്നി കൊക്കന്‍ സ്വാഗതവും ക്യാബിനറ്റ് ട്രഷറര്‍ ടി.എസ് ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top