കൊച്ചി:എം ശിവശങ്കർ ജയിൽ മോചിതനായി. കാക്കനാട് ജില്ലാ ജയിലിൽ നിന്നും അദ്ദേഹം പുറത്തേക്കിറങ്ങി. തിരുവനന്തപുരത്തേക്ക് ആണ് അദ്ദേഹം പോയത്.വായിക്കാനായി കൊണ്ടു പോയ പുസ്തകങ്ങളുടെ കെട്ടും ആയാണ് അദ്ദേഹം പുറത്തിറങ്ങിയത്.മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചില്ല.
98 ദിവസത്തെ ജയിൽവാസത്തിന് ശേഷം ആണ് അദ്ദേഹം ഇന്ന് പുറത്തിറങ്ങുന്നത്. ഡോളർ കടത്തു കേസിൽ ഇന്ന് ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാൻ ആയത്.