Breaking News

ശശികല ആശുപത്രി വിട്ടു, നിരീക്ഷണകാലാവധിക്കുശേഷം തെരഞ്ഞെടുപ്പ് കളത്തിൽ

ബംഗളൂരു: കൊവിഡ് ചികിത്സയ്ക്ക് ശേഷം വി കെ ശശികല ആശുപത്രി വിട്ടു. കുറച്ചു ദിവസം കൂടെ ശശികല ബംഗളൂരുവില്‍ ചിലവഴിക്കും. ഫെബ്രുവരി എട്ടിന് ചെന്നൈയിലേക്ക് പോകുമെന്നാണ് സൂചന. വന്‍ ആള്‍ക്കൂട്ടമാണ് സ്വീകരിക്കാന്‍ എത്തിയത്.

ശശികലയാണ് അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയെന്ന് അമ്മാ മുന്നേറ്റ കഴകം വക്താവ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ശശികലയുടെ ശിക്ഷാ കാലാവധി അവസാനിച്ചത്. കൊവിഡ് ബാധിതയായതിനാല്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 

1991- 96 കാലയളവില്‍ 66.65 കോടി രൂപ അനധികൃതമായി സമ്ബാദിച്ചുവെന്ന കേസില്‍ 2017ലാണ് ശശികലയെയും, സഹോദരീ പുത്രനായ വി എന്‍ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും കോടതി ശിക്ഷിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top