Breaking News

സിംഗുവില്‍ കനത്ത സംഘര്‍ഷം,പോലീസ് ലാത്തി വീശി, കണ്ണീർ വാതകവും പ്രയോഗിച്ചു

ന്യൂഡൽഹി:ഹരിയാന – ഡല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ കനത്ത സംഘര്‍ഷം . കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നാട്ടുകാർ എന്ന പേരിൽ ഒരു വിഭാഗം ആളുകൾ പ്രതിഷേധവുമായി രംഗത്ത് എത്തി. കര്‍ഷകരുടെ ടെന്റുകള്‍ ഇവർ പൊളിച്ചു മാറ്റി. ദേശീയപതാകയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഇവർ രംഗത്ത് എത്തിയിരിക്കുന്നത്. ഇവർ കര്‍ഷകര്‍ക്ക് നേരെ കല്ലേറ് നടത്തി.നാട്ടുകാർ എന്ന പേരിൽ എത്തിയ ഇവരുടെ  കൈയില്‍ ഡല്‍ഹി പൊലീസ് സിന്ദാബാദ് ബോര്‍ഡുകളുണ്ട്. തുടർന്ന് പോലീസ് ലാത്തി വീശി. കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷത്തിനിടെ ഒരു പോലീസുകാരന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top