Breaking News

പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈം​ഗിക അതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി

നാഗ്പൂർ:പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈം​ഗിക അതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി. നാ​ഗ്പൂർ ബെഞ്ചാണ് ഈ വിചിത്ര വിധി പുറപ്പെടുവിച്ചത്.

പോക്സോ പ്രകാരം ഈ കുറ്റകൃത്യം ലൈം​ഗികാതിക്രമമല്ലെന്നും ജസ്റ്റിസ് പുഷ്പ ​ഗനേദിവാല നിരീക്ഷിച്ചു. അഞ്ച് വയസുകാരിയെ ലൈം​ഗികമായി അതിക്രമിച്ച 50 കാരനെതിരായ കേസ് പരി​ഗണിക്കവെയാണ് കോടതി വിധി.

ലിബ്നസ് കുജൂർ എന്ന 50 കാരനെതിരെ 354-A(1), ഐപിസി 448, പോക്സോ സെക്ഷൻ 8, 10, 12 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. ദുരുദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത് എന്നത് വ്യക്തമാണ്. എന്നാൽ ലൈം​ഗികാതിക്രമം നടന്നടതായി തെളിയിക്കാൻ പ്രതിഭാ​ഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top