തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് പരസ്യ സംവാദത്തിന് ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി. സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ടതിൽ രാഷ്ട്രീയലക്ഷ്യം ഇല്ലെന്നും പരാതിക്കാരി. സംസ്ഥാന പോലീസിന് പരിമിതികളുണ്ട്, സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് അതിനാൽ ആണെന്നും പരാതിക്കാരി. ജോസ് കെ മാണിയെ ഒഴിവാക്കിയിട്ടില്ല.സിബിഐ വന്നാൽ ജോസ് കെ മാണിയും രക്ഷപ്പെടില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്ത ആറു കേസുകൾ ആണ് ഇപ്പോൾ സിബിഐക്ക് കൈമാറിയിട്ടുള്ളത്.ജോസ് കെ മാണിക്കെതിരെ എഫ്ഐആർ ഇട്ടാൽ ആ കേസ് സിബിഐക്ക് കൈമാറാൻ ആവശ്യപ്പെടും. 16 പേർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്.
ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി, രാഷ്ട്രീയലക്ഷ്യമില്ലെന്നും പരാതിക്കാരി
By
January 24, 2021 6:45 pm