Breaking News

വൃദ്ധമാതാപിതാക്കളെ മാസങ്ങളോളം പൂട്ടിയിട്ട് മകൻ്റെ ക്രൂരത, അവശനിലയിലായ അച്ഛൻ മരിച്ചു

കോട്ടയം: മുണ്ടക്കയത്ത് വൃദ്ധമാതാപിതാക്കളെ മാസങ്ങളോളം വീടിനുള്ളിൽ പൂട്ടിയിട്ട് മകന്റെ ക്രൂരത. ഭക്ഷണവും മരുന്നും ലഭിക്കാതെ അവശനിലയിലായ അച്ഛൻ മരിച്ചു, ഗുരുതരാവസ്ഥയിലായ അമ്മയെ ആശുപത്രിയിലാക്കി. ഒളിവിൽ പോയ മകനെ പിടികൂടാൻ പൊലീസ് നടപടി തുടങ്ങി.മുണ്ടക്കയം അസംബനിയനിൽ തൊടിയിൽ വീട്ടിൽ പൊടിയൻ ആണ് മരിച്ചത്. ഭാര്യ അമ്മിണി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയാണ്. ഇളയ മകൻ റെജിയോടൊപ്പമായിരുന്നു ഇരുവരുടെയും താമസം. ചൊവാഴ്ച വീട്ടിലെത്തിയ ആശാ വർക്കർമാരാണ് വൃദ്ധ ദമ്പതികളുടെ ദുരിതജീവിതം പുറം ലോകത്തെ അറിയിച്ചത്. ഭക്ഷണവും വെള്ളവുമില്ലാതെ തീർത്തും അവശരായിരുന്ന ഇരുവരെ ജനപ്രതിനിധികളുടെയും പൊലീസിൻ്റയും സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. മദ്യപാനിയായ റെജി സമീപവാസികളും ബന്ധുക്കളും വീട്ടിലെത്താതിരിക്കാൻ പട്ടിയേയും കെട്ടിയിട്ടിരുന്നു. മാതാപിതാക്കളെ ആശുപത്രിയിലേക്ക് നീക്കുന്നതും റെജി തടഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലാണ് പൊടിയൻ മരിച്ചത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top