Kerala

സി എ ജി റിപ്പോര്‍ട്ടിൽ അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: കിഫ്ബിക്കെതിരായ സി എ ജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി .ഉച്ചയ്ക്ക് 12.30ന് പ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കും. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

 

വിഷയത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറാണെന്ന് ധനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ സത്യം അറിയണമെന്നും കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞിരുന്നു. സി എ ജി റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ ധനമന്ത്രി തോമസ് ഐസക് അവകാശ ലംഘനം നടത്തിയില്ലെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടും ഇന്ന് നിയമസഭയില്‍ വയ്ക്കും.കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്ബ് തോമസ് ഐസക് പുറത്ത് പറഞ്ഞതില്‍ അവകാശലംഘനം ഇല്ലെന്നാണ് എത്തിക്‌സ് കമ്മിറ്റിയുടെ കണ്ടെത്തല്‍.പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെയായിരിക്കും റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top