Latest News

ഐസ്‌ക്രീമില്‍ കൊറോണ വൈറസ് സാന്നിധ്യം,ആയിരക്കണക്കിന് ഐസ്ക്രീം പായ്ക്കറ്റുകൾ ചൈനയിൽ നശിപ്പിച്ചു

ബീജിങ്: ചൈനയില്‍ ഐസ്‌ക്രീമില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ ടിന്‍ജിന്‍ പ്രവശ്യയിലാണ് സംഭവം. ടിന്‍ജിന്‍ ദാക്കിയോഡോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

29,000 ബോക്‌സ് ഐസ്‌ക്രീമുകള്‍ വിറ്റതായാണ് റിപ്പോര്‍ട്ട് പറയുന്നത്. 2,089 ബോക്‌സ് ഐസ്‌ക്രീമുകള്‍ കമ്ബനി നശിപ്പിച്ചിട്ടുണ്ട്. 4,836 ബോക്‌സുകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുമുണ്ട്. ഐസ്‌ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കമ്പനിയിലെ 1600 ജീവനക്കാരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. ഇവരെ കൊവിഡ് ടെസ്റ്റിനും വിധേയമാക്കി.

ഇതില്‍ 700 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.

ഐസ്‌ക്രീമില്‍ കൊറോണ വൈറസിന് കൂടുതല്‍ സമയം നില നില്‍ക്കാന്‍ കഴിയുമെന്നാണ് സൂചന. കൊവിഡ് ബാധിച്ച ആരില്‍ നിന്നെങ്കിലുമാവും വൈറസ് ഐസ്‌ക്രീമിലെത്തിയതെന്നാണ് നിഗമനം. ഞായറാഴ്ച ചൈനയില്‍ 109 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top