Breaking News

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശക്തമായ ഭൂചലനം, 7 മരണം

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ ഏഴു പേ​ര്‍ മ​രി​ച്ചു. നൂറോളം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. സു​ല​വേ​സി ദ്വീ​പി​ലാ​ണ് ഭൂചലനം ഉ​ണ്ടാ​യ​ത്. റി​ക്ട​ര്‍​സ്കെ​യി​ല്‍ 6.2 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

മ​ജെ​നെ ന​ഗ​ര​ത്തി​ന് ആ​റു​കി​ലോ​മീ​റ്റ​ര്‍ വ​ട​ക്കു​കി​ഴ​ക്കാ​യി 10 കി​ലോ​മീ​റ്റ​ര്‍ താ​ഴ്ച​യി​ലാ​യി​രു​ന്നു ഭൂ​ക​മ്ബ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഭൂ​ക​മ്ബ​ത്തെ തു​ട​ര്‍​ന്ന് പ​രി​ഭ്രാ​ന്ത​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ സു​ര​ക്ഷ തേ​ടി വീ​ടു​ക​ളി​ല്‍ നി​ന്നി​റ​ങ്ങി​യോ​ടി.

ഏ​ഴ് സെ​ക്ക​ന്‍​ഡ് നേ​ര​ത്തേ​ക്ക് ക​ട​ല്‍ പ്ര​ക്ഷു​ബ്ദ​മാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top