തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സമ്മേളന് 22ന് അവസാനിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.നേരത്തെ ജനുവരി ഇരുപത്തിയെട്ടുവരെ നിശ്ചയിച്ചിരുന്നതാണ് സമ്മേളനം. സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന് ചര്‍ച്ച ചെയ്യും.
കാര്യോപദേശക സമിതിയുടേതാണ് തീരുമാനം. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യാതിരിക്കാനാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. സഭയുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചര്‍ച്ചയ്ക്ക് വരുന്നത്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നില്ല, അതിനാല്‍ ഒരാഴ്ച നേരത്തെ സഭാ സമ്മേളനം അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.