Breaking News

ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 17 മരണം

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 17 മരണം. മുറാദ് നഗര്‍ പട്ടണത്തിലെ ശ്മശാനത്തിലാണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയുളള ശ്രമങ്ങള്‍ തുടരുകയാണ്. 32പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പലരുടെയും പരിക്ക് ഗുരുതരമാണ്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top