Breaking News

മുന്‍ഗണനാ പട്ടികയിലുള്ള മൂന്നുകോടി പേർക്ക് ആദ്യഘട്ടത്തില്‍ സൗജന്യ വാക്സിൻ നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തെ 30 കോടി പേര്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ള മൂന്നുകോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗജന്യ വാക്സിന്‍ നല്‍കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. കൊവിഡ് പ്രതിരോധത്തില്‍മുന്നില്‍ നില്‍ക്കുന്ന രണ്ടുകോടി പേര്‍ക്കും ഒരുകോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യം സൗജന്യ വാക്സിന്‍ നല്‍കുന്നത്. ബാക്കിയുള്ള 27കോടി മുന്‍ഗണന വിഭാഗത്തില്‍ പെട്ടവര്‍ക്ക് എങ്ങനെ വിതരണം ചെയ്യുമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.

 

രാജ്യമൊട്ടാകെ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ മന്ത്രി പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top