തിരുവനന്തപുരം:മലങ്കര കത്തോലിക്ക സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നടത്തി. സന്ദര്‍ശനം സൗഹൃദം ഊട്ടിയുറപ്പിക്കാനെന്നും കുഞ്ഞാലിക്കുട്ടി.
തിരുവനന്തപുരം സഭാ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂര്‍ നീണ്ടു. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തെന്നും പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ മതമേലധ്യക്ഷന്മാരെയും നേരില്‍ കണ്ട് ചര്‍ച്ച നടത്തും.