Breaking News

കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയില്‍

ആറ്റിങ്ങല്‍: കിഴുവിലത്ത്‌ ഒരു കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മുടപുരം ശിവകൃഷ്ണപുരം വട്ടവിള വിളയില്‍ വീട്ടില്‍ സുബി (51), ഭാര്യ ദീപ (41), മകള്‍ ഹരിപ്രിയ (13), മകന്‍ അഖില്‍ സുബി (17) എന്നിവരെയാണ് സ്വന്തം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

 

വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവമറിയുന്നത്. സന്ധ്യകഴിഞ്ഞിട്ടും സുബിയുടെ വീട്ടില്‍ വെളിച്ചം കാണാത്തതിനെതുടര്‍ന്ന് അയല്‍വാസിയായ സ്ത്രീ തുറന്നുകിടന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് കിടപ്പുമുറയില്‍ തൂങ്ങിനില്‍ക്കുന്ന അഖിലിനെ കണ്ടത്. ഇവര്‍ ബഹളം ​െവച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് മറ്റുള്ളവരെയും മരിച്ചനിലയില്‍ കണ്ടെത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top