കൊച്ചി: കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് എൻ. വേണുഗോപാലിന് തോൽവി. ഒരു വോട്ടിന് ബിജെപി സ്ഥാനാർഥിയോട് തോറ്റു.
കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മുന്നേറുമ്പോഴാണ് മേയര്‍ സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് തോറ്റത്.
കൊച്ചി കോര്‍പറേഷനില്‍ ഏഴ് ഇടങ്ങളില്‍ എല്‍ഡിഎഫും എട്ടിടങ്ങളില്‍ യുഡിഎഫും മുന്നേറുകയാണ്. ബിജെപി രണ്ടിടങ്ങളില്‍ മുന്നേറുന്ന കാഴ്ചയും കാണുന്നുണ്ട്. യുഡിഎഫ് കുത്തകയായിരുന്ന കോര്‍പറേഷനാണ് കൊച്ചി കോര്പറേഷന്. അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തീകരിച്ചതുമാണ്. ഇവിടെ എല്‍ഡിഎഫും, യുഡിഎഫും ഇഞ്ചേടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ബിജെപി സാന്നിധ്യമറിയിക്കുന്ന കാഴ്ചയും കാണുന്നുണ്ട്.
നിലവിലെ ലീഡ് നിലയനുസരിച്ച് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിനാണ് മുന്നേറ്റം