Breaking News

സംസ്ഥാനത്ത് മാത്രമാണ് തുടക്കം മുതൽ സൗജന്യ ചികിത്സ ഉള്ളത്, അതിൻ്റെ ഭാഗമാണ് വാക്സിനുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: തദ്ദേശഭരണതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ഐതിഹാസിക വിജയം നേടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം നാടായ ധർമ്മടത്ത്‌ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു സർക്കാരിനെതിരെ ഇത്രയും കള്ളങ്ങളും നുണകളും പ്രചരിപ്പിക്കുന്നത്‌ കണ്ട്‌ ആത്‌മരോക്ഷത്തോടെ പ്രതികരിക്കാനാണ്‌ ജനമൊന്നാകെ കൂടെ നിൽക്കുന്നത്‌. ഈ സർക്കാരിനെ ഏത്‌ വിധേനയും ഒന്ന്‌ തളർത്താനാകുമോ ഒന്ന്‌ ക്ഷീണിപ്പിക്കാനാകുമോ എന്നാണ്‌ ചിലർ നോക്കുന്നത്‌. അതിന്‌ കേന്ദ്ര ഏജൻസികളും രാഷ്‌ട്രീയ പ്രേരിതമായി ശ്രമിക്കുകയാണ്‌. 16 ന്‌ വോട്ടെണ്ണി കഴിയുമ്പോൾ അറിയാം ആരാണ്‌ തളർന്നത്‌, ആരാണ്‌ ഉലഞ്ഞത്‌ എന്ന്‌. എൽഡിഎഫ്‌ ഐതിഹാസിക വിജയം നേടും. അതോടെ അവർ കൂടുതൽ കടുത്ത നടപടികളിലേക്ക്‌ കടന്നേക്കാം

നല്ല പിന്തുണയാണ്‌ ജനങ്ങളിൽനിന്ന്‌ ലഭിക്കുന്നത്‌. ഞങ്ങൾക്ക്‌ വിജയസാധ്യതയില്ലാത്ത ചിലപ്രേദേശങ്ങളിലും ഇത്തവണ വിജയം നേടും. ഇന്ന്‌ വോട്ടെുപ്പ്‌ നടക്കുന്ന ജില്ലകളെ കുറിച്ച്‌ പ്രേത്യേകിച്ച്‌ ഒന്നും പറയുന്നില്ല. അത്‌ മുന്നേ തന്നെ ഞങ്ങൾക്കൊപ്പമാണ്‌.

ലീഗിന്റെ അടിത്തറയിളകുന്ന തെരഞ്ഞെടുപ്പാണ്‌ ഇത്‌. നാല്‌ വോട്ടിന്‌ വേണ്ടി ജമാ അത്തെ ഇസ്‌ലാമിയുമായി കൂട്ടുചേർന്ന ലീഗിനെ ജനം തള്ളിക്കളയും.

പെരുമാറ്റചട്ടം ലംഘിച്ചു എന്നെല്ലാം വെറുതെ പറയുന്നതാണ്‌. കോവിഡ്‌ തുടങ്ങിയപ്പോൾ മുതൽ പൂർണമായും സൗജന്യ ചികിത്സ നൽകുന്ന സംസ്‌ഥാനമാണ്‌ കേരളം. മറ്റൊരിടത്തും ഇങ്ങനെയല്ല. അതുകൊണ്ട്‌ തന്നെ ഈ കോവിഡ്‌ പ്രതിരോധത്തിന്‌ പ്രധാന സഹായമാകുന്ന വാക്‌സിൻ വില വാങ്ങി കൊടുക്കേണ്ട കാര്യമില്ലല്ലോയെന്നും ചോദ്യങ്ങൾക്ക്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top