തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘത്തില്‍ അഞ്ച് ജില്ലകളില്‍ കനത്ത പോളിംഗ്. അന്‍പത് ശതമാനത്തില്‍ അധികം ആളുകള്‍ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. പോളിംഗ് ബൂത്തുകളില്‍ നീണ്ട നിരയാണ് നിലവിലുള്ളത്.
ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം ആകെ 53.65 ശതമാനം പോളിംഗ് പൂര്‍ത്തിയായി. തിരുവനന്തപുരത്ത് 50.31 ശതമാനവും കൊല്ലത്ത് 54.02 ശതമാനവും പത്തനംതിട്ടയില്‍ 54.04 ശതമാനവും ആലപ്പുഴയില്‍ 56.07 ശതമാനവും ഇടുക്കിയില്‍ 55.84 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
അന്‍പത് ശതമാനത്തില്‍ അധികം പോളിംഗ്,കൂടുതൽ ആലപ്പുഴയിൽ
By
December 8, 2020 3:06 pm