ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആം ആദ്മി പാർട്ടി. ഔദ്യോഗിക വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. പുറത്തിറങ്ങാനും അനുവാദമില്ല. ഇന്നലെ കർഷക പ്രതിഷേധം നടക്കുന്ന സിംഘുവിൽ മുഖ്യമന്ത്രി പോയിരുന്നു. അതിനെ തുടർന്നാണ് നടപടി എന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം.
അതേസമയം ആരോപണം ഡൽഹി പോലീസ് നിഷേധിച്ചു. സുരക്ഷാ കൂട്ടുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു.