മൺറോതുരുത്ത്:കൊല്ലത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു. മൺറോതുരുത്തിലാണ് സംഭവം. മൺറോതുരുത്ത് സ്വദേശി മണിലാൽ (50) ആണ് കുത്തേറ്റ് മരിച്ചത്. പട്ടം തുരുത്ത് സ്വദേശി അശോകൻ പൊലീസ് പിടിയിലായി. കൊലപാതക കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം ആരോപണം.