Breaking News

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. എക്കാലത്തെയും മികച്ച അർജൻറീനനിയൻ ഫുട്ബോളർ ആണ്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അർജൻറീനക്കായി 91 മത്സരങ്ങളിൽ നിന്ന് 34 ഗോളുകൾ നേടി. 1986 ലോകകപ്പ് നേടിയ അർജൻറീന ടീം നായകൻ ആയിരുന്നു. നാല് ഫുട്ബോൾ ലോകകപ്പിൽ പങ്കെടുത്തിട്ടുണ്ട്. 588 ക്ലബ്ബ് മത്സരങ്ങളിൽ നിന്ന് 312 ഗോളുകൾ നേടി.

 

ഒക്ടോബര്‍ 30നായിരുന്നു മറഡോണയുടെ ജന്മദിനം. അന്ന് രാത്രി താന്‍ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു.

എന്നാല്‍ മത്സരം തുടങ്ങി ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ മറഡോണ കളിക്കളം വിട്ടിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top