Breaking News

മസാല ബോണ്ടിൻ്റെ വിശദാംശങ്ങൾ തേടി ഇ.ഡി ആർബിഐയ്‌ക്ക് കത്തയച്ചു

തിരുവനന്തപുരം: കിഫ്ബിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി.മസാല ബോണ്ടിൻ്റെ വിശദാംശങ്ങൾ തേടി ഇ.ഡി ആർബിഐയ്‌ക്ക് കത്തയച്ചു. സിഎജി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ചില പേജുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു സംസ്ഥാനാ സര്‍ക്കാരിന്റെ വാദം. മസാല ബോണ്ടുകള്‍ക്ക് നല്‍കിയ അനുമതിയെക്കുറിച്ചാണ് ഇ.ഡി ആര്‍ബിഐയോട് വിശദാംശങ്ങള്‍ തേടിയത്. വിദേശ വിപണിയിലറങ്ങി സര്‍ക്കാരിന് ഫണ്ട് സ്വരൂപിക്കാനാവുമോ ഇത് വിദേശ വിനിമയ ചട്ടത്തിന് എതിരാണോ എന്നീ കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുന്നത്. എന്നാല്‍, ആര്‍ബിഐ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടുകള്‍ വാങ്ങിയത് എന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top